ഇന്ത്യന്‍ സിനിമയിലെ സമ്പന്നന്മാരായ നടന്മാര്‍, ഷാരൂഖ്,ഹൃത്വിക്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ ആസ്തി

കെ ആര്‍ അനൂപ്

ചൊവ്വ, 19 മാര്‍ച്ച് 2024 (09:12 IST)
Hrithik Roshan Shah Rukh Khan
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ഷാരൂഖ് ഖാന്‍ ആണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഷാരൂഖ് ഒന്നാം സ്ഥാനത്ത് ആസ്തിയുടെ കാര്യത്തിലും അദ്ദേഹം തന്നെയാണ് മുന്നില്‍.6300 കോടി രൂപയില്‍ അധികമാണ് താരത്തിന്റെ ആസ്തി.
 
സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള നടന്‍ ഹൃത്വിക് റോഷനാണ്. അദ്ദേഹത്തിന്റെ ആസ്തി 3101 കോടി രൂപയാണ്. മൂന്നാം സ്ഥാനം മറ്റാര്‍ക്കും അല്ല ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍.അമിതാഭ് ബച്ചന്റെ ആസ്തി 3000 കോടി രൂപയാണ്.
 
നാലാം സ്ഥാനം സല്‍മാന്‍ ഖാന്‍ ആണ്. അദ്ദേഹത്തിന് 2850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.അഞ്ചാമതുള്ള അക്ഷയ് കുമാറിന് 2660 കോടി രൂപയാണ് ആസ്തി. ആറാം സ്ഥാനം അമീര്‍ഖാനാണ്.ALSO READ: മധ്യവയസ് കഴിഞ്ഞോ, മരുന്നില്ലാതെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം
 
അമീര്‍ഖാന്റെ ആസ്തി 1862 കോടി രൂപയാണ്.രാം ചരണിന് ആകെ 1370 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നാഗാര്‍ജുന എട്ടാം സ്ഥാനത്താണ്.950 കോടിയുടെ ആസ്തിയാണ് നടന് ഉള്ളത്.രജനികാന്തിന് ആകെ 450 കോടിയുടെ ആസ്തിയുണ്ട്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍