'ഫ്‌ലൈ'എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ എഴുതിയിരിക്കുന്നത്.
സിക്‌സ് പാക്കില്‍ മാസ് ലുക്കിലുള്ള ചിത്രമാണിത്. 'മലയാളത്തിന്റെ ഹൃത്വിക് റോഷന്‍' എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ആയി എഴുതിയിരിക്കുന്നത്.
'ജയ് ഗണേഷ്' എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്നത്.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. അഭിഭാഷകയുടെ വേഷത്തില്‍ മലയാളത്തിന്റെ പ്രിയ നടി ജോമോള്‍ അഭിനയിക്കുന്നുണ്ട്. ഇത് താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് അത്.