2024 മലയാള സിനിമ കൊണ്ടുപോകുമോ? ഇനി വരാനിരിക്കുന്നത്, പ്രതീക്ഷകളോടെ പ്രേക്ഷകര്‍

കെ ആര്‍ അനൂപ്

വെള്ളി, 8 മാര്‍ച്ച് 2024 (10:32 IST)
മലയാളം സിനിമയ്ക്ക് 2024 പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. ഫെബ്രുവരി മാസം സമ്മാനിച്ച വിജയം വരും മാസങ്ങളിലും തുടരാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് സിനിമാലോകം. പ്രതീക്ഷ നല്‍കുന്ന ഒരു കൂട്ടം സിനിമകളാണ് ഇനി വരാനുള്ളത്.
 
ബറോസ്
 
2024ലെ വിഷു-ഈദ് റിലീസിനായി മലയാളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍. മാര്‍ച്ച് അവസാനത്തോടെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് നടക്കാന്‍ സാധ്യതയില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇനിയും ബാക്കിയാണ്. മെയ് ആദ്യവാരത്തില്‍ എത്തും എന്നായിരുന്നു ഒടുവില്‍ കേട്ട റിപ്പോര്‍ട്ടുകള്‍.
 
ആടുജീവിതം
 
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'.2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 28ന് സിനിമ പ്രദര്‍ശനത്തിന് എത്തും. പ്രമോഷന്‍ ജോലികള്‍ പൃഥ്വിരാജ് ആരംഭിച്ചു കഴിഞ്ഞു.
 
കത്തനാര്‍
 
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ വരുന്നു. മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ തരംഗമായി മാറിക്കഴിഞ്ഞു.കത്തനാര്‍ എന്ന ജയസൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്. 2024 അവസാനത്തോടെ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കാം.
 
 അജയന്റെ രണ്ടാം മോഷണം
 
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം അണിയറയില്‍ ഒരുങ്ങുന്നു.മിന്നല്‍ മുരളിക്കുശേഷം എത്തുന്ന പുതിയ ചിത്രത്തിലും മായ കാഴ്ചകള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന സൂചന സംവിധായകന്‍ ജിതിന്‍ ലാല്‍ നല്‍കി. മെയ് ഒന്നിന് സിനിമ പ്രദര്‍ശനത്തിന് എത്തും.
 
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍