താരസംഘടനയായ അമ്മയിൽ നിന്നും അടുത്തിടെയാണ് ദിലീപ് രാജി വെച്ചത്. ഏറെ വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലായിരുന്നു താരത്തിന്റെ രാജി. തുടക്കം മുതൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നേർക്കായിരുന്നു ആരോപണങ്ങൾ മുഴുവനും. കുറ്റാരോപിതനൊപ്പമാണ് മോഹൻലാൽ എന്ന് തമിഴ് മാധ്യമങ്ങൾ വരെ വാർത്തയിറക്കി.
വിവാദങ്ങൾ ആരംഭിച്ചത് മുതൽ എന്തിനാണ് എന്നിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് മോഹൻലാൽ പലയാവർത്തി പത്ര സമ്മേളനം നടത്തി ചോദിച്ചു. ഡബ്ല്യുസിസിയിലെ അംഗങ്ങളും മോഹൻലാലിന് നേരെയായിരുന്നു വിമർശ്നങ്ങൾ ഉന്നയിച്ചത്. ഒടുവിൽ ദിലീപ് രാജിവെച്ചതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് അറുതിയായത്.
എന്നാൽ, ഈ വിഷയത്തിൽ മോഹൻലാൽ കടുത്ത മാനസിക സംഘർഷം തന്നെ അനുഭവിച്ചിരുന്നു എന്നതാണ് സത്യം. എന്നാൽ, മോഹൻലാൽ വിഷമത്തിലായിരുന്നപ്പോഴൊക്കെ താരത്തിന് കൂട്ടായി താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടി കൂടെയുണ്ടായിരുന്നു എന്നാണ് സൂചനകൾ.
എന്തിനാണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, രാജി വെച്ചൂടെ എന്ന് മമ്മൂട്ടി ദിലീപിനോട് ചോദിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദിലീപും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. ഇതിന്റെയൊക്കെ ഒടുവിലാണ് ദിലീപ് അമ്മയിൽ നിന്നും രാജി വെച്ചതെന്നാണ് സൂചന.