എന്തുകൊണ്ട് 'ആവേശം'? ഫഹദിന്റെ കിടിലന്‍ മറുപടി

കെ ആര്‍ അനൂപ്
ബുധന്‍, 10 ഏപ്രില്‍ 2024 (10:28 IST)
രോമാഞ്ചം സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ആവേശം നാളെ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ടീസറും ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാംഗ്ലൂരില്‍ ജീവിക്കുന്ന രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. താന്‍ ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് ഫഹദ് പറഞ്ഞു.
 
എന്തുകൊണ്ടാണ് വ്യത്യസ്തമായ വേഷം ചെയ്തതെന്ന് ചോദ്യത്തിന് താന്‍ തന്നെ തേടിവരുന്ന വേഷങ്ങളാണ് ചെയ്യുന്നത് എന്ന് മറുപടിയാണ് ഫഹദ് നല്‍കിയത്.
 'എന്നെ തേടി വരുന്ന സിനിമകളാണ് ഞാന്‍ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ എന്റര്‍ടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്ബീറ്റ് സിനിമകള്‍ക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളില്‍ത്തന്നെ കാണേണ്ട ചിത്രമാണ്',- ഫഹദ് ഫാസില്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article