'ആവേശം' എങ്ങനെയുള്ള സിനിമ? ഫഹദ് ഫാസിലിന്റെ മറുപടി

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഏപ്രില്‍ 2024 (15:58 IST)
Fahadh Faasil {Aavesham}
ആവേശം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ സിനിമയെക്കുറിച്ച് അറിയുവാന്‍ ആരാധകരും ആഗ്രഹിക്കുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ചിത്രം ഏത് തരത്തിലുള്ളതായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഫഹദ് ഫാസില്‍.
സിനിമയെക്കുറിച്ച് പറയുമ്പോള്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയരുത് എന്ന കാര്യം അറിയില്ലെന്നും ഫഹദ് പറഞ്ഞു.എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഇതുപോലൊരു സിനിമ ആദ്യമായാണ് ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് പെട്ടെന്ന് ഈ സിനിമയെപ്പറ്റി ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണ്. എന്തൊക്കെ പറയണം എന്തൊക്കെ പറയേണ്ട എന്നറിയില്ല.
പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാനുള്ളത് ഈ പടം കാണാന്‍ വളരെ എക്‌സൈറ്റ്‌മെന്റ് ആകും എന്നതാണ്. ആ കാര്യം ഞാന്‍ ഗ്യാരണ്ടി ചെയ്യാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശം. പടം എന്താണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ ആവില്ല. പക്ഷേ ഒരുപാട് എക്‌സൈറ്റിംഗ് ഉണ്ട്',-ഫഹദ് ഫാസില്‍ പറഞ്ഞു. ഏപ്രില്‍ 11നാണ് ആവേശം റിലീസ് ചെയ്യുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍