10 വർഷങ്ങൾക്ക് ശേഷം ആ സൂപ്പർസ്റ്റാറിനോട് സ്വീറ്റ് റിവഞ്ച് നടത്തിയ നയൻതാര!

നിഹാരിക കെ എസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (10:12 IST)
Nayanthara
അടുത്തിടെയാണ് നയൻതാര തന്റെ ബോളിവുഡ് എൻട്രി നടത്തിയത്. ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതിനും വർഷങ്ങൾക്ക് മുൻപ് നയൻതാരയ്ക്ക് ബോളിവുഡിലേക്ക് ഒരു അവസരം വന്നിരുന്നു. നായിക ആയിട്ടായിരുന്നില്ല, പകരം ഐറ്റം ഡാൻസ് ചെയ്യാനായിരുന്നു. എന്നാൽ, അന്ന് നയൻ അത് നോ പറഞ്ഞ് ഒഴിവാക്കി. 
 
ചെന്നൈ എക്പ്രസ് എന്ന ചിത്രത്തിലേക്കായിരുന്നു ഓഫർ. ദീപിക പദുക്കോൺ നായികയായ ചിത്രത്തിൽ വൺ, ടു, ത്രീ... എന്ന് തുടങ്ങുന്ന ഗാനത്തിൽ ചുവടുകൾ വെയ്ക്കാനായിരുന്നു ഷാരൂഖ് ഖാനും ടീമും നയൻതാരയെ സമീപിച്ചത്. എന്നാൽ, രാജാ റാണി എന്ന ചിത്രം ചെയ്ത് കരിയറിൽ ഒരു തിരിച്ച് വരവ് നടത്തുന്നതിന്റെ ഭാഗമായി ആ ചിത്രത്തിന്റെ തിരക്കിലായിരുന്നു നയൻ അപ്പോൾ. ഈ സമയം ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ നയൻതാര ചെന്നൈ എക്സ്പ്രസ് ടീമിനോട് നോ പറയുകയായിരുന്നു. നയൻതാരയ്ക്ക് പകരം, പ്രിയാമണി ആയിരുന്നു ഈ ഡാൻസ് ചെയ്തത്.
 
ഷാരൂഖ് ഖാനൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യുക എന്നത് സൗത്ത് ഇന്ത്യയിലെ ഏതൊരു നടിയുടെ ആഗ്രഹമാണ്. അത്തരമൊരു അവസരമാണ് നയൻതാര വേണ്ടെന്ന് വെച്ചത്. എന്നാൽ, കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഷാരൂഖിന്റെ ഒപ്പം ഐറ്റം ഡാൻസ് ചെയ്യാനല്ല, തോളോട് തോൾ ചേർന്ന് നായികയായി നിൽക്കാൻ പാകത്തിൽ താൻ വളരുമെന്ന് നയൻ പിന്നീട് കാണിച്ച് തന്നു.

പത്ത് വർഷങ്ങൾക്ക് ശേഷം, നയൻതാരയ്ക്ക് വീണ്ടും ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ ഓഫർ വന്നു. ഇത്തവണ നായികയായിട്ടായിരുന്നു. ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി നയൻതാര ആയിരുന്നു അഭിനയിച്ചത്. അങ്ങനെ 10 വർഷങ്ങൾക്ക് ശേഷം ഷാരൂഖിനോട് നയൻ തന്റെ സ്വീറ്റ് റിവഞ്ച് നടപ്പിലാക്കിയെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article