അതേസമയം, 2024ല്‍ സുഷിന്‍ സംഗീതം നല്‍കിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ ഹിറ്റാവുകയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സുഷിന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രെന്‍ഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും. സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന സുഷിന്റെ വാക്കുകൾ ആരാധകർ വിഷമത്തോടെയാണ് സ്വീകരിച്ചത്.