അനുജത്തി അമ്മയാകാനൊരുങ്ങുന്നു; അഹാന ക്രോണിക് ബാച്ചിലർ ആകാനാണോ പ്ലാൻ?

നിഹാരിക കെ.എസ്

ബുധന്‍, 15 ജനുവരി 2025 (10:58 IST)
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണയുടെ സിനിമാ എൻട്രി. രാജീവ് രവിയുടെ നായികയായി അരങ്ങേറ്റം കുറിച്ച അഹാനയ്ക്ക് പക്ഷെ വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

Ahaana Krishna ഒരു പോസ്‌റ്റ് പങ്കിട്ടു (@ahaana_krishna)

സെലക്റ്റീവായാണ് താരപുത്രി സിനിമകൾ സ്വീകരിച്ചിരുന്നത്. എണ്ണത്തിലല്ല കഥാപാത്രത്തിലാണ് കാര്യമെന്നായിരുന്നു അഹാന പറഞ്ഞത്. അഭിനയത്തിന് പുറമെ സംവിധാനവും എഡിറ്റിംഗും ക്യാമറയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് അഹാന തെളിയിച്ചിരുന്നു. 
 
അഹാനയ്ക്ക് മൂന്ന് അനിയത്തിമാരാണുള്ളത്. അതിൽ ദിയ അടുത്തിടെ വിവാഹിതയായിരുന്നു. ദിയ വിവാഹിതയായപ്പോൾ മുതൽ എന്നാണ് കല്യാണം എന്ന ചോദ്യം നേരിടുന്നുണ്ട് അഹാന. അടുത്ത കല്യാണം ആരുടേതാണെന്ന് ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകിയിരുന്നില്ല. നറുക്കിട്ട് തീരുമാനിക്കാമെന്നായിരുന്നു അഹാന പറഞ്ഞത്.
 
 
 
 
 
ഈ പോസ്റ്റ് Instagram-ൽ കാണുക
 
 
 
 
 
 
 
 
 
 
 

Ahaana Krishna ഒരു പോസ്‌റ്റ് പങ്കിട്ടു (@ahaana_krishna)

ഇപ്പോഴിതാ, ദിയ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. ഇതോടെ, അഹാനയോട് വീണ്ടും വിവാഹക്കാര്യം ചോദിക്കുകയാണ് ആരാധകർ. അഹാനയ്ക്ക് ക്രോണിക് ബാച്ചിലർ ആകാനുള്ള മൈൻഡ് വല്ലോം ആണോ എന്നാണ് ഇവരുടെ ചോദ്യം. വിവാഹമുണ്ടോ എന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി അഹാന ഒരിക്കലും നൽകിയിട്ടില്ല.
 
 
 
 
 
ഈ പോസ്റ്റ് Instagram-ൽ കാണുക
 
 
 
 
 
 
 
 
 
 
 

Ahaana Krishna ഒരു പോസ്‌റ്റ് പങ്കിട്ടു (@ahaana_krishna)

ക്യാമറമാനായ നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. പിറന്നാളാശംസ നേർന്നുള്ള പോസ്റ്റുകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴും അഹാന മൗനം പാലിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍