ഉറപ്പിച്ചോളൂ, ദുൽഖറിന് എതിരാളി പ്രണവ് തന്നെ!

Webdunia
ശനി, 3 മാര്‍ച്ച് 2018 (11:11 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ വിജയം അവസാനിക്കുന്നതിനു മുന്നേ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനവും വരികയാണ്. ആദിക്ക് ശേഷം പ്രണവ് സിനിമ ചെയ്യുമോ എന്നും ആരാധകർക്ക് സംശയമുണ്ടായിരുന്നു. 
 
ഇത്തരം ആകാംഷകൾ നിൽക്കവേയാണ് പ്രണവ് തന്റെ അടുത്ത ചിത്രത്തിന് ഔദ്യോഗികമായി കരാ‍ർ ഒപ്പിട്ട വിവരം പുറത്തുവരുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് അഞ്ച് മണിക്ക് നടത്തും.
 
ആദ്യ ചിത്രത്തിലൂടെ തന്നെ സൂപ്പർസംവിധായകനായ മലയാളത്തിലെ യുവസംവിധായകനാണ് പ്രണവിന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ തന്നെ പ്രമുഖ നിർമാണ കമ്പനിയാകും നിർമാണം. സിനിമയുടെ മറ്റുവിവരങ്ങൾ ലഭ്യമല്ല.
 
കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി. താരപുത്രന്മാർ അരങ്ങ്‌വാഴുന്ന ഈ കാലത്ത് അതിൽ മുൻനിരയിലേക്കെത്താൻ പ്രണവിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article