വിജയ് കേരളത്തിലേക്ക്,ഗോട്ട് ക്ലൈമാക്‌സ് ചിത്രീകരണം തിരുവനന്തപുരത്ത്, നടന്‍ എത്തുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്
വ്യാഴം, 14 മാര്‍ച്ച് 2024 (15:14 IST)
vijay
നടന്‍ വിജയ് കേരളത്തിലേക്ക്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം മലയാളക്കരയിലേക്ക് ണ്‍ എത്തുന്നത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനാണ് വിജയ് വരുന്നത്. മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളായി ഷൂട്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചാണ് മുഴുവന്‍ ചിത്രീകരണവും നടക്കുക.
 
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും സിനിമയ്ക്കായി ഒരുങ്ങുന്നുണ്ട്. 3000 ത്തോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ചാകും ഇവിടെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ചെറിയ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉണ്ട്. നേരത്തെ ശ്രീലങ്കയില്‍ വച്ച് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. അതാണ് കേരളത്തിലേക്ക് മാറ്റിയിരിക്കുന്നത്.
 
ഷൂട്ടിംഗ് മാര്‍ച്ച് 18ന് ആരംഭിക്കും. ഇതേ ദിവസം തന്നെ വിജയ് ലൊക്കേഷനില്‍ എത്തും. തിരുവനന്തപുരത്ത് ഒരു വിജയ് ചിത്രം ഷൂട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ ചിത്രീകരിക്കുന്ന വിജയ് സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
ഇരട്ട വേഷത്തില്‍ ആകും വിജയ് ചിത്രത്തില്‍ അഭിനയിക്കുക. അച്ഛനും മകനുമായി വേഷമിടും. 20 കാരനായ വിജിയെയും സിനിമയില്‍ കാണാനാകും.ഡി ഏയ്ജിങ് ടെക്‌നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയില്‍ അവതരിപ്പിക്കുക.ഹോളിവുഡ് സിനിമകളായ ജെമിനി മാന്‍, ഡിബി കൂപ്പര്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗോട്ട് നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article