Premalu OTT release: പ്രേമലു ഈ ദിവസം ഒ.ടി.ടിയില്‍ കാണാം, പുതിയ വിവരം

കെ ആര്‍ അനൂപ്

വ്യാഴം, 14 മാര്‍ച്ച് 2024 (15:12 IST)
നിരവധി ഹൗസ്ഫുള്‍ ഷോകളാണ് ഇപ്പോഴും പ്രേമലുവിന് ലഭിക്കുന്നത്. ഒരുമാസത്തില്‍ കൂടുതലായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം നാളെ മുതല്‍ തമിഴ്‌നാട്ടിലും റിലീസ് ചെയ്യും. മാര്‍ച്ച് എട്ടിനായിരുന്നു തെലുങ്ക് റിലീസ്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
 
 ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. മാര്‍ച്ച് 29-ന് സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
ഇന്ത്യയില്‍നിന്ന് മാത്രം 50 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ആയി മാറിക്കഴിഞ്ഞു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യത നേടാനായി.
 
 സംവിധാനം ഗിരീഷ് എഡിയാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നസ്‌ലെനും മമിത്യ്ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍