ട്വിറ്ററില്‍ നേട്ടം, ഇന്‍സ്റ്റഗ്രാമില്‍ പുഷ്പയെ മറികടക്കാന്‍ ആവാതെ വിജയുടെ ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

വെള്ളി, 23 ജൂണ്‍ 2023 (12:12 IST)
വിജയ് ഇന്നലെ (ജൂണ്‍ 22) തന്റെ 49-ാം ജന്മദിനം ആഘോഷിച്ചു. നടന്റെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഗംഭീരമായി ആഘോഷിച്ചു.'ലിയോ' യുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫസ്റ്റ് സിംഗിളും പുറത്തിറക്കി.
വിജയ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കിട്ട 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ആദ്യ 12 മിനിറ്റിനുള്ളില്‍ 100K ലൈക്കുകള്‍ നേടി. 24 മണിക്കൂറിനുള്ളില്‍ 295K ലൈക്കുകള്‍ നേടി ട്വിറ്ററില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.നടന്റെ 'വാരിസ്' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ (288K ലൈക്കുകള്‍) മറികടന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററായി.
എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ചിത്രത്തിന് ആയില്ല.അല്ലു അര്‍ജുന്റെ 'പുഷ്പ ദ റൈസ്' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ (5.06 മില്യണ്‍) മറികടക്കാന്‍ ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ (3.55 മില്യണ്‍) ലൈക്കുകള്‍ ആയില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍