അന്ന് ആ ഇരുപതുകാരനെ ലോകം ഒരു മയവുമില്ലാതെ പരിഹസിച്ചു, അവർക്കറിയുമായിരുന്നില്ല അയാൾ പിന്നീട് ദളപതിയായി മാറുമെന്ന്

വ്യാഴം, 22 ജൂണ്‍ 2023 (16:02 IST)
തമിഴ്‌നാട് എന്ന ചെറിയ സംസ്ഥാനത്തിന്റെ ഭാഷ അതിര്‍ത്തികളെല്ലാം ഭേദിച്ച് തെന്നിന്ത്യയും കടന്ന് ആരാധകരെ സൃഷ്ടിച്ച സൂപ്പര്‍ താരമാണ് തമിഴകത്തിന്റെ സ്വന്തം ഇളയദളപതി. നായകനായി വിജയ് സിനിമയില്‍ അരങ്ങേറിയിട്ട് വര്‍ഷങ്ങള്‍ ഒട്ടേറെയായി. സിനിമാബന്ധമുള്ള കുടുംബത്തില്‍ നിന്നും വന്നത് കൊണ്ടും തന്റെ ശരീരത്തിന്റെ പരിമിതിയും നിറവും കൊണ്ട് കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ പരിഹാസങ്ങള്‍ കേട്ടാണ് വിജയ് വളര്‍ന്നത്.
 
വിജയ്ക്ക് 20 വയസ് മാത്രം പ്രായമുള്ള സമയത്ത് അച്ഛന്‍ സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ താരം സിനിമയില്‍ ചുവട് വെച്ചിരുന്നു. തുടർന്ന് നിരവധി സിനിമകൾ ചെയ്തും താരം കാര്യമായി മെച്ചപ്പെടാതിരുന്നപ്പോൾ ഒരു മാസിക അദ്ദേഹത്തിന്റെ സൗന്ദര്യത്തെയും അഭിനയത്തെയും ഒരുപാട് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏത് ഇരുപത് വയസുകാരനും തളര്‍ന്നൂപോകുന്ന ആ സംഭവത്തിലും പക്ഷേ വിജയ് തളര്‍ന്ന് വീണില്ല. തമിഴ് സിനിമയില്‍ റൊമാന്റിക് നായകനായും അടുത്ത വീട്ടിലെ പയ്യന്‍ ഇമേജിലും പതിയെ വളര്‍ന്നുവന്ന വിജയ് ഗില്ലി എന്ന ഒരൊറ്റ സിനിമയുടെ വമ്പന്‍ വിജയത്തോടെ തമിഴകത്തെ വലിയ സൂപ്പര്‍ താരമായി വളര്‍ന്നു.
 
ഇടക്കാലത്ത് സിനിമയില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും തുപ്പാക്കി എന്ന സിനിമയിലൂടെ വീണ്ടും തമിഴകത്തിന്റെ മുന്‍നിരയിലേക്ക് ഉയരാന്‍ വിജയ്ക്ക് സാധിച്ചു. തുടര്‍ന്ന് മാസ്റ്ററും കടന്ന് ലിയോവിലേക്ക് എത്തുമ്പോള്‍ തമിഴകത്തെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിജയ്. കാലങ്ങൾക്ക് മുന്‍പ് ഈ നടനെ കൊണ്ട് സിനിമയില്‍ ഒന്നും സാധിക്കാനാവില്ല. ഇയാള്‍ക്ക് ഒരു നടന് വേണ്ട സൗന്ദര്യമില്ല. സംവിധായകന്റെ മകനായത് കൊണ്ട് മാത്രം സിനിമയില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ തമിഴകത്തെ പ്രശസ്തമായ മാസികയെ കൊണ്ട് തിരുത്തിപറയിക്കാന്‍ വിജയ്ക്ക് സാധിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍