ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റിവെച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 ജൂണ്‍ 2023 (13:34 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക- പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശ പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്.  ഇതോടെ ഓണ്‍ ലൈനിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
 
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 12 ദിവസത്തെ വിദേശ പര്യടനത്തിനുശേഷം മുഖ്യമന്ത്രി തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടുമന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍