ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വലിയ രീതിയില്‍ വരുമാനം ലഭിക്കുന്ന നിരവധി യൂട്യൂബര്‍മാരുണ്ട്. അവര്‍ അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടയ്ക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയും ഉള്‍പ്പടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.