ബിബിസിയുടെ ഡൽഹി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷൻ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി ചെയ്യുന്നതെന്നും തെറ്റൊന്നും ചെയ്തില്ലെങ്കിൽ റെയ്ഡിനെ എന്തിന് ഭയക്കുന്നുവെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.