നയൻതാരയോടുള്ള പിണക്കം മറന്ന് അല്ലു അർജുൻ!

നിഹാരിക കെ എസ്
ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:50 IST)
സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക നടന്മാർക്കുമൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ആ ലിസ്റ്റിൽ അല്ലു അർജുൻ ഇല്ല. നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് അല്ലു അർജുൻ തീരുമാനമെടുത്തതാണെന്ന് ശ്രുതി പറന്നു. അതിന് ഒരു കാരണവുമുണ്ട്. വിഘ്നേഷ് ശിവൻ-നയൻതാര പ്രണയം കൊടുംപിരി കൊണ്ടിരിക്കുന്ന സമയം ഇരുവരെയും ഒരു അവാർഡ് ചടങ്ങിലേക്ക് ക്ഷണയിച്ചിരുന്നു. നയൻതാരയ്ക്കുള്ള അവാർഡ് നൽകാൻ ക്ഷണിച്ചത് അല്ലു അർജുനെ ആയിരുന്നു. 
 
മലയാളം, തമിഴ് എന്നീ ഭാഷകളിലെ മികച്ച നടിയായി തിരഞ്ഞെടുത്തത് നയൻതാരയെ ആയിരുന്നു. രണ്ട് അവാർഡ് നടിക്ക് ഉണ്ടായിരുന്നു. ആദ്യത്തേത് അല്ലു അർജുൻ നൽകി. രണ്ടാമത്തേതും അല്ലു നൽകാൻ ഒരുങ്ങിയപ്പോൾ ആ സിനിമയുടെ സംവിധായകനായ വിഘ്നേഷിൽ നിന്നും അവാർഡ് സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നതായി നയൻതാര പറഞ്ഞു. അങ്ങനെ അല്ലുവിൽ നിന്നും പുരസ്കാരം വാങ്ങി വിഘ്നേഷ് ആണ് നയൻതാരയ്ക്ക് നൽകിയത്.   
 
പൊതു വേദിയിൽ അല്ലു അർജുനെ പോലൊരു നടനെ നയൻ അപമാനിച്ചുവെന്ന തരത്തിലായി പ്രചാരണം. ഇതോടെ ഇവർ തമ്മിൽ പിണക്കത്തിലാണെന്നും പരസ്പരം സിനിമയിൽ സഹകരിക്കില്ലെന്നും ശ്രുതി പരന്നു. എന്നാൽ ഇപ്പോൾ ആ പകയും, ശത്രുതയും എല്ലാം മാറി എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ അപ്‌ഡേറ്റ്‌സുകൾ നൽകുന്ന സൂചന.
 
'ഫയറിന് ഒരു മുഖമുണ്ടെങ്കിൽ അത് ഈ മനുഷ്യന്റേതാണ്. എന്തൊരു ഷോ ആണ്. ഇത് കഴിന്റെ ഷോ ആണ്, കഷ്ടപ്പാടിന്റെയും കൺവിക്ഷന്റെയും ഡെഡിക്കേഷന്റെയും ഫലമാണ് സ്‌ക്രീനിൽ കാണുന്നത്.' എന്ന് പറഞ്ഞ് അല്ലു അർജുനെ വാനോളം പുകഴ്ത്തുന്നതാണ് വിഘ്‌നേശ് ശിവന്റെ പോസ്റ്റ്. എഴുത്തുകാരൻ സുകുമാരനെയും വിക്കി പ്രശംസിക്കുന്നുണ്ട്.
 
വിഘ്‌നേശ് ശിവന്റെ സ്റ്റോറി റീ ഷെയർ ചെയ്ത് നന്ദി പറഞ്ഞ് അല്ലു അർജുനും ഇൻസ്റ്റഗ്രാമിലെത്തി. നന്ദി സർ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ മറുപടി 'നിങ്ങളുടെ സ്‌നേഹത്തിൽ വിനീതനായി, നിങ്ങളുടെ ജെനുവിൻ എനർജിയും എക്‌സൈറ്റ്‌മെന്റും എന്ന് സ്പർശിച്ച' എന്നും അല്ലു പറയുന്നു. ഇതോടെയാണ് വിക്കിയോടും നയനോടുമുള്ള അല്ലു അർജുന്റെ ശത്രുത മാറി തുടങ്ങി എന്ന് ആരാധകർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article