കത്രീനയും വിക്കിയും എട്ടാം നിലയില്‍, കോലിയും അനുഷ്‌കയും 35-ാം നിലയില്‍; കൂറ്റന്‍ ഗ്ലാസിലൂടെ നോക്കിയാല്‍ കടലിന്റെ മനോഹാരിത കാണാം

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (17:48 IST)
കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതികള്‍ തങ്ങളുടെ അയല്‍ക്കാരായി എത്തുന്നതിന്റെ ത്രില്ലിലാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. മുംബൈയില്‍ ഒരേ ബില്‍ഡിങ്ങിലെ വ്യത്യസ്ത അപ്പാര്‍ട്‌മെന്റുകളിലാണ് താരങ്ങള്‍ താമസിക്കുന്നത്. മുംബൈയിലെ ജുഹുവിലുള്ള അപ്പാര്‍ട്‌മെന്റിലാണ് വിരാട് കോലിയും അനുഷ്‌കയും താമസിക്കുന്നത്. ഇവിടെ തന്നെയാണ് കത്രീനയും വിക്കിയും അപ്പാര്‍ട്‌മെന്റ് ബുക്ക് ചെയ്തിരിക്കുന്നത്. കടലിലേക്ക് അഭിമുഖമായി ബാല്‍ക്കണിയുള്ള ആഡംബര വീട്ടിലാണ് ഇരുവരും ഇനി താമസിക്കുക. വീട്ടില്‍ നിന്ന് നോക്കിയാല്‍ വലിയ ഗ്ലാസിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. ആഡംബര ബില്‍ഡിങ്ങില്‍ 35-ാം നിലയിലാണ് കോലിയും അനുഷ്‌കയും താമസിക്കുന്നതെന്നാണ് വിവരം. ഇതേ ബില്‍ഡിങ്ങില്‍ എട്ടാം നിലയിലാണ് കത്രീനയുടേയും വിക്കിയുടേയും വീട്. അനുഷ്‌കയുടെ അപ്പാര്‍ട്മെന്റ് 7,000 ചതുരശ്ര അടിയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article