താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോകുന്നില്ല. വിവാഹശേഷം ഇരുവരും മാലിദ്വീപിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ഇരുവരും മാലിദ്വീപ് യാത്ര ഒഴിവാക്കി. വിവാഹം നടന്ന സവായ് മധോപൂരിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് താരങ്ങളുടെ തീരുമാനം. ഡിസംബര്‍ 12 വരെ താരങ്ങള്‍ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കും. ഡിസംബര്‍ 12 ന് ഇരുവരും ഒരുമിച്ച് മുംബൈയിലേക്ക് പറക്കും. ഡിസംബര്‍ 13 മുതല്‍ സിനിമാ തിരക്കുകളില്‍ വീണ്ടും സജീവമാകാനാണ് ഇരു താരങ്ങളുടേയും തീരുമാനം.