വരുൺ ധവാന് 25 കോടി, കീർത്തി വാങ്ങിയത് 4 കോടി! 160 കോടി മുടക്കിയ ചിത്രം ആകെ നേടിയത് 50 കോടി!

നിഹാരിക കെ.എസ്

വ്യാഴം, 9 ജനുവരി 2025 (16:27 IST)
വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ബേബി ജോൺ. വിജയുടെ തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തെരി തിയേറ്ററിൽ ഹിറ്റായിരുന്നു. എന്നാൽ, കഥയെല്ലാം സെയിം ആയിരുന്നിട്ട് കൂടി ബേബി ജോണിന് ആ ഭാഗ്യം ലഭിച്ചില്ല. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് നിന്ന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. 
 
ഇതിനിടയിൽ വരുൺ ധവാൻ ഉൾപ്പടെയുള്ള സിനിമയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വാർത്തകൾ ചർച്ചയാവുകയാണ്. സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരാണ് സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപ്തി എന്ന കഥാപാത്രത്തിനായി കീർത്തി സുരേഷ് നാല് കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്. അനന്യ എന്ന കഥാപാത്രമായെത്തിയ വാമിഖയുടെ പ്രതിഫലമാകട്ടെ 40 ലക്ഷം രൂപയാണ്.
 
സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജാക്കി ഷ്രോഫ് 1.5 കോടി വാങ്ങിയപ്പോൾ, രാജ്പാൽ യാദവ് ഒരു കോടിയാണ് പ്രതിഫലം സ്വീകരിച്ചത്. കാമിയോ റോളിലെത്തിയ സാനിയ മൽഹോത്രയുടെ പ്രതിഫലം ഒരു കോടിയായിരുന്നു. ഏകദേശം 40 കോടിയോളം അഭിനേതാക്കൾക്കുള്ള പ്രതിഫലം മാത്രമായി ചിലവായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍