ഗംഭീര പ്രമോഷന്‍ നടത്തി തിയേറ്ററില്‍ എത്തിച്ച ബേബി ജോണ്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 160 കോടി ബജറ്റിൽ എടുത്ത സിനിമയ്ക്ക് ഇതുവരെ കിട്ടിയത് വെറും 50 കോടിയിൽ താഴെ മാത്രമാണ്.