ഏറ്റവും ബുദ്ധിമുട്ട് പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോൾ: ഉർവശി

അനു മുരളി
വെള്ളി, 17 ഏപ്രില്‍ 2020 (18:41 IST)
മലയാള സിനിമയിലെ ആഘോഷിക്കപ്പെടാത്ത ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിനു ഉർവശിയെന്നാകും ഉത്തരം. എല്ലാത്തര കഥാപാത്രങ്ങളും ഉർവശി കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് തോന്നാറുള്ളത് എന്ന്  നടി ഉർവശി.
 
ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ എപ്പോഴാണ് ലവ് സീൻ വരികയെന്ന് അറിയില്ലെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീൻ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേൾക്കുമ്പോൾ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉർവശി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article