തെന്നിന്ത്യയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന നടിയാണ് സൗന്ദര്യ. സൗന്ദര്യയെ സിനിമയ്ക്ക് നഷ്ടപ്പെടുത്തിയ വിമാനപകടത്തിനു ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്. സൗന്ദര്യയുടെ ഓര്‍മ്മകള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്നുണ്ട്. സംവിധായകന്‍ ആര്‍.വി ഉദയകുമാറിന്റെ വാക്കുകളാണ് താരത്തിന്റെ ആരാധകരെ ഇന്നും വേദനപ്പെടുത്തുന്നത്.
'സൗന്ദര്യ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു, സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പോവുകയാണെന്ന് സംവിധായകനോട് സൗന്ദര്യ പറഞ്ഞ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉദയകുമാര്‍ വെളിപ്പെടുത്തിയത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവര്‍ക്കുണ്ടായിരുന്നു. ചന്ദ്രമുഖിയുടെ കന്നഡ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാന്‍ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗര്‍ഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവര്‍ ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചു. അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി.' - ഉദയകുമാർ പറയുന്നു.