മണി ഹീസ്റ്റിലെ പ്രൊഫസറായി ജയസൂര്യ! സ്വപ്‌നം ഭാഗികമായി സാക്ഷാത്‌കരിച്ചെന്ന് നടൻ

വെള്ളി, 17 ഏപ്രില്‍ 2020 (14:46 IST)
നെറ്റ്‌ഫ്ലിക്‌സിലൂടെ ലോകമെങ്ങും തരംഗമായി മാറിയ വെബ് സീരീസാണ് മണി ഹീസ്റ്റ്. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് ഈ സീരീസിനുള്ളത്. സീരീസിലെ പ്രൊഫസർ എന്ന കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ ആർക്ക് അഭിനയിക്കാൻ സാധിക്കുമെന്നല്ലാം സീരീസ് പ്രേമികൾക്കിടയിൽ സ്ഥിരം ചർച്ചയാണ്. ഇപ്പോളിതാ അതിനുള്ള ഉത്തരമായിമണി ഹീസ്റ്റിലെ പ്രൊഫസറായ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ.
 
സീരീസിലെ പോസ്റ്ററിൽ പ്രഫസറുടെ വേഷത്തിൽ ജയസൂര്യയുടെ മുഖമാണ് കാണുന്നത്. താരത്തിന് ആ വേഷം കൃത്യമായി ചേരുന്നുവെന്നും ആരാധകർ പറയുന്നു.എന്റെ സ്വപ്‌നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍' എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.ഒരു കേരളാ മോഡൽ മണി ഹീസ്റ്റ് പ്രതീക്ഷിക്കാമോ എന്നാണ് ആരാധകർ പലരും ചിത്രത്തിന് കീഴിൽ ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍