93 നിന്ന് 77 കിലോയിലേക്ക്, ശരീര ഭാരം കുറച്ച് ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്

വെള്ളി, 23 ഏപ്രില്‍ 2021 (09:13 IST)
ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്ക് വേണ്ടി നടന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. 93 കിലോ വെയിറ്റ് ഉണ്ടായിരുന്ന താരം മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും 77 കിലോ എന്ന നിലയിലേക്ക് തന്റെ ഭാരം നടന്‍ കുറച്ചു. പ്രവീണ്‍ എന്ന ട്രെയിനറാണ് ഈ മാറ്റത്തിലേക്ക് ഉണ്ണിമുകുന്ദനെ സഹായിച്ചത്. 'നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ശക്തനാണ് നിങ്ങള്‍'- എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ ചിത്രങ്ങള്‍ പങ്കു വെച്ചത്.
 
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍