'മേപ്പടിയാന്‍' റിലീസ് ഉടന്‍, പുതിയ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 ഏപ്രില്‍ 2021 (17:31 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ റിലീസ് ഉടനെ തന്നെ ഉണ്ടാകുമെന്ന് ഉണ്ണി മുകുന്ദന്‍. സിനിമയുടെ ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കു വെച്ചു കൊണ്ട് നടന്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. കൃത്യമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോശം സാഹചര്യത്തിലും വളരെ മികച്ച രീതിയില്‍ സിനിമ പൂര്‍ത്തിയാക്കാനായിതിന്റെ സന്തോഷത്തിലാണ് നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍.
 
'പാന്‍ഡെമിക് സമയത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഗുണനിലവാരവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കിയതിന് ഞങ്ങളുടെ പ്രൊഡക്ഷന്‍ മെസ് ടീമിന് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. മുന്‍കരുതലുകളോടെ കൃത്യസമയത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായത്തില്‍ ക്രൂവിലുള്ള എല്ലാവരുടെയും അധ്വാനം ഉണ്ട്. അവിസ്മരണീയമായ ഷൂട്ടിംഗ് ദിവസങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ മേപ്പടിയാന്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഷൂട്ടിംഗിനിടെ ഞങ്ങള്‍ ആസ്വദിച്ച രീതിയില്‍ നിങ്ങള്‍ എല്ലാവരും സിനിമ ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍