ആസ്വാദകരുടെ മനം കവര്‍ന്ന് 'മേപ്പടിയാന്‍'ലെ ആദ്യ ഗാനം, യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു !

കെ ആര്‍ അനൂപ്

വ്യാഴം, 8 ഏപ്രില്‍ 2021 (11:13 IST)
ചില പാട്ടുകള്‍ കാലങ്ങള്‍ കഴിഞ്ഞാലും ആസ്വാദകരുടെ ചുണ്ടില്‍ അതെന്നും ഉണ്ടാകും. അക്കൂട്ടത്തില്‍ സിനിമാസ്വാദകരുടെ മനം കവരുന്ന മറ്റൊരു ഗാനം പുറത്തിറങ്ങി. ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന 'മേപ്പടിയാന്‍'ലെ ആദ്യ ഗാനം റിലീസായി. കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കിയിരിക്കുന്നു.ജോ പോളിന്റെതാണ് വരികള്‍.കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ് ഗാനം. ആലപിച്ചിരിക്കുന്നത്.
 
നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായിക.ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, കൃഷ്ണ പ്രസാദ്, പൗളി വില്‍സണ്‍, മനോഹരി അമ്മ, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത് രവി, നിഷ സാരംഗ് തുടങ്ങിയ ജനപ്രിയ താരങ്ങളും സിനിമയിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണിമുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍