ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ കൗൺസിൽ നിരോധിച്ചു, ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും സങ്കടകരമായ ദിവസമെന്ന് വിശാൽ ഭരദ്വാജ്

ബുധന്‍, 7 ഏപ്രില്‍ 2021 (13:25 IST)
ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ സമിതി നിരോധിച്ചു കൊണ്ട് കേന്ദ്ര നിയമവകുപ്പിന്റെ ഉത്തരവ്. 1983ൽ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ പരിഗണിക്കുന്നതിനായി സ്ഥാപിച്ച സമിതിയെയാണ് കേന്ദ്രം നിരോധിച്ചിരുക്കുന്നത്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലേറ്റ് ട്രിബ്യൂണലാണ് ഇതുവരെയും പരിഗണിച്ചിരുന്നത്.
 
നിയമം നിലവിൽ വരുന്നതോട് കൂടി സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധായകർക്കും നിർമാതാക്കൾക്കും നേരിട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടി വരും. അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായാണ് സിനിമാലോകത്ത് നിന്ന് പ്രതികരണങ്ങൾ വരുന്നത്.
 

Do the high courts have a lot of time to address film certification grievances? How many film producers will have the means to approach the courts? The FCAT discontinuation feels arbitrary and is definitely restrictive. Why this unfortunate timing? Why take this decision at all?

— Hansal Mehta (@mehtahansal) April 7, 2021
ഇന്ത്യൻ സിനിമയുടെ സങ്കടകരമായ ദിനമെന്നാണ് സംഭവത്തെ സംവിധായകൻ വിശാൽ ഭരദ്വാജ് വിശേഷിപ്പിച്ചത്. സിനിമയ്ക്ക് മാത്രമായുണ്ടായിരുന്ന ഒരു സ്ഥാപനം പിരിച്ചുവിടുന്നതോടെ എത്ര നിർമാതാക്കൾക്കും സംവിധായകർക്കും ഹൈക്കോടതിയെ സമീപിക്കേണ്ടതായി വരും. ഇത് പ്രായോഗികമല്ലെന്നും ഹൻസാൽ മേത്ത പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍