'മേപ്പടിയാന്‍' ആദ്യഗാനം ശ്രദ്ധ നേടുന്നു, ആരാധകരോട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

വെള്ളി, 9 ഏപ്രില്‍ 2021 (10:58 IST)
ഉണ്ണി മുകുന്ദന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മേപ്പടിയാന്‍. രൂപത്തിലും ഭാവത്തിലും വേറിട്ട ഒരു കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശരീരഭാരം വര്‍ധിപ്പിച്ച ഉണ്ണിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മേപ്പടിയാനിലെ ആദ്യഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാട്ട് ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എങ്ങു നിന്നും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
 
'മേപ്പടിയാന്‍' നിന്നുള്ള കണ്ണില്‍ മിന്നും എന്ന ഗാനത്തെ സ്‌നേഹിച്ചതിന് നന്ദി പറയന്നു'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കിയിരിക്കുന്നു.ജോ പോളിന്റെതാണ് വരികള്‍.കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ് ഗാനം. ആലപിച്ചിരിക്കുന്നത്. 
 
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ സിനിമ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍