മമ്മൂട്ടിയുടെ കെ കെ വില്ലൻ തന്നെ! - അതിശയിപ്പിച്ച് അങ്കിൾ

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (12:05 IST)
മമ്മൂട്ടി വില്ലനാണോ? നായകനാണോ? ആരാധകരുടെ നിരന്തരമുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി. മമ്മൂട്ടി നയാകനായ അങ്കിൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
 
മമ്മൂട്ടി നായകനോ വില്ലനോ എന്നറിയാനുള്ള ആകാംഷയുമായിട്ടാണ് പലരും ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്. അങ്കിള്‍ ഹിറ്റായിരിക്കുമെന്ന് ജോയി മാത്യു നല്‍കിയ ഉറപ്പാണ് സിനിമയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ ഇരട്ടിയാക്കിയത്.
 
കോട്ടയത്ത് റിലീസ് ദിനത്തിലെ ആദ്യ ഷോ ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടന്നത്. ഫാന്‍സ് ഗ്രൂപ്പുകളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. അങ്കമാലിയിൽ വൻ കരാഘോഷമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന പ്രശ്‌നം സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. 
 
ലൈംഗികമായി ചൂഷണം ചെയ്യാപ്പെട്ടവരുടെയും വീട്ടിലെത്തുന്ന അപരിചിതരുടെ, ഒറ്റയ്ക്കായി പോയവരുടെ കഥ എന്നിങ്ങനെ പല കഥകളും ചേര്‍ന്നൊരു സിനിമയാണിത്. സിനിമയിലെ മമ്മൂട്ടിയുടെ വില്ലനിസം എങ്ങനെയായിരിക്കുമെന്നാണ് പലര്‍ക്കും അറിയാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article