നടിയെ ആക്രമിച്ച കേസ് സംഘടനാ പ്രശ്നമായി കാണാനാകില്ല; ടൊവിനോ

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (16:24 IST)
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ല, അതിനെ കുറ്റകൃത്യമായാണ് കാണേണ്ടതെന്ന് ടൊവിനോ തോമസ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ടൊവീനോ അഭിപ്രായപ്പെട്ടു. 
 
കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടുകയും അല്ലെങ്കിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്തണം. കോടതിയാണ് അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത്. 
 
നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ ഊതിപെരുപ്പിക്കുകയാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article