'ഒറ്റമുറിക്ക്' ശേഷം 'ഡാകിനി'യുമായി രാഹുൽ റിജി നായർ എത്തുന്നു

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (16:08 IST)
കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കുന്ന ഡാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.  ചിത്രത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കിട്ടത്. സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
 
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം രാഹുൽ റിജി നായരാണ്. അലക്‌സ് പുളിക്കൽ ഛായാഗ്രഹണവും രാഹുൽ രാജ്  സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article