50 തികച്ച് മമ്മൂട്ടിയുടെ അബ്രഹാം, റെക്കോർഡുകൾ ഡെറികിന് മുന്നിൽ ഒന്നുമല്ലെന്ന് തെളിഞ്ഞു!

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (11:29 IST)
ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. നിരവധി റെക്കോർഡുകൾ തകർത്ത് അബ്രഹാമിന്റെ സന്തതികൾ മലയാളത്തിലെ രണ്ടാമത്തെ കളക്ഷൻ വാരി പടമായി മാറിയിരിക്കുകയാണ്. നിലവില്‍ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
 
ജൂണ്‍ പതിനാറിനായിരുന്നു ചിത്രം റിലീസിനെത്തിയത്. റിലീസ് ചെയ്ത് ആദ്യ വാരം മുതൽ ഇപ്പോഴും ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. റീലീസ് ദിവസം സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 പ്രദര്‍ശനങ്ങള്‍ കൂടി നടത്തേണ്ടി വന്നിരുന്നു. അത്രത്തോളം ജനപ്രീതിയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അത് കളക്ഷനിലും പ്രകടമായിരുന്നു.
 
ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോടി ക്ലബ്ബിലെത്താന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. കേരളത്തില്‍ കിട്ടിയത് പോലെ വന്‍ വരവേല്‍പ്പായിരുന്നു മറ്റിടങ്ങളിലും സിനിമയ്ക്ക് ലഭിച്ചിരുന്നത്. നൂറ് കോടി ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസിന് മുന്നേ പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍