വിവാഹ വാർഷികം ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങൾ വൈറൽ !

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2020 (15:28 IST)
ആറാം വിവാഹ വാർഷികം അഘോഷിച്ച് മലയാളികളുടെ സ്വന്തം ടൊവിനോ തോമസ്. വീട്ടിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം കേക്ക് മുറിച്ച് മധുരം കൈമാറിയാണ് ഇരുവരും വിവാഹ വാർഷികം സ്പെഷ്യലാക്കിയത്. ഭാര്യ ലിഡിയയ്ക്ക് മധുരം നൽകുന്ന ചിത്രം ടൊവിനോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളെ ചിത്രത്തിൽ കാണാം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.    
 
പ്ലസ് ടു കാലം മുതൽ ആരംഭിച്ച നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. ലിഡിയയുടെ പിന്നാലെ നടന്ന കഥ പല ഇന്റർവ്യുകളിലും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ഇസയും തഹാനുമാണ് ദമ്പതികളൂടെ മക്കൾ. തഹാൻ ഇക്കഴിഞ്ഞ ജൂണിൽ ലോക്‌ഡൗണിനിടെയാണ് ജനിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 

❤️

A post shared by Tovino Thomas (@tovinothomas) on

അനുബന്ധ വാര്‍ത്തകള്‍

Next Article