മറ്റൊരു മതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് പതിനേഴുകാരിയെ ക്രൂരമായി മർദ്ദിച്ചു, തല മൊട്ടയടിച്ചു: കുടുംബത്തെ നാടുകടത്തി ഫ്രാൻസ്

ഞായര്‍, 25 ഒക്‌ടോബര്‍ 2020 (13:59 IST)
പാരിസ്: മറ്റൊരു മതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന്റെ പേരിൽ 17 കാരിയെ ക്രൂരമായി മർദ്ദിയ്ക്കുയും, തല മൊട്ടയടിയ്ക്കുകയും ചെയ്ത മാതാപിതാക്കളെയും സഹോദരങ്ങളെയും ഫ്രാൻസിൽനിന്നു നാടുകടത്താൻ ഉത്തരവിട്ട് കോടതി. കാമുകന്റെ വീട്ടുകാർ പരാതി നൽകിയതോടെയാണ് മർദ്ദിച്ച അവശയാക്കി മുറിയിൽ പൂട്ടിയിട്ടിരുന്ന പെൺക്കുട്ടിയെ പൊലീസ് മോചിപ്പിച്ചത്. 
 
മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട പതിനേഴുകാരി ക്രിസ്ത്യൻ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസുകാരനുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധം വീട്ടുകാർ എതിര്‍ത്തതോടെ കമിതാക്കള്‍ ഒളിച്ചൊടിയിരുന്നു. പിന്നീട് തിരികെയെത്തിയതോടെ പെൺകുട്ടിയെ ബന്ധുക്കള്‍ തല മൊട്ടയടിച്ച്, മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു
 
പെൺകുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തി നിരവധി മുറിവുകളും ഉണ്ടെന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. മർദ്ദിച്ചത് അടുത്ത ബന്ധുക്കളാണ് എന്ന് അറിയിച്ചതിനെ തുടർന്ന് കുടുംബാംഗളെ ജയില്‍ ശിക്ഷയിൽനിന്നും ഒഴിവാക്കി. എന്നാല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഇവർ ഫ്രഞ്ച്‌ മേഖലയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം സാമൂഹ്യ സംഘടനകൾ ഏറ്റെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍