ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ച് കൊലപ്പെടുത്തിയ കേസ്: കുട്ടീയുടെ പിതാവിനെയും കൊലപ്പെടുത്തിയത് എന്ന് സംശയം, വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴി

ഞായര്‍, 25 ഒക്‌ടോബര്‍ 2020 (12:45 IST)
തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തീരിവായി ഇളയ സഹോദരന്റെ മൊഴി. കുട്ടികളുടെ പിതാവിനെയും കൊലപ്പെടുത്തിയതാവാം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിയ്ക്കുന്നത്. കുട്ടികളുടെ അച്ഛനായിരുന്ന ബിജു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരണപ്പെട്ട ദിവസം അമ്മ അഞ്ജന അച്ഛന് കുടിയ്ക്കാൻ പാല് നൽകിയിരുന്നു എന്നാണ് ഇളയ കുട്ടി മൊഴി നൽകിയിരിയ്ക്കുന്നത്.   
 
ബിജുവിന്റെ മരണ ശേഷം കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യ അഞ്ജന പ്രതിയായ അരുണിനൊപ്പം പോവുകയും ചെയ്തു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം ഇതുമയി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാകു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍