പൃഥ്വിരാജ് എന്ന സംവിധായകൻ ഇങ്ങനെയാണ്: ടോവിനോ തോമസ്

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (10:37 IST)
സംവിധായകനെന്ന രീതിയിൽ പൃഥ്വിരാജിന്റെ വളർച്ച തന്നെ അമ്പരപ്പിച്ചെന്ന് ടോവിനോ തോമസ്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് പൃഥ്വി മുന്നോട്ടു പോകുന്നത്. വലിയ അഭിനയ സമ്പത്തുള്ള ഒരു സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നത് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
 
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ പ്രഥാനകഥാപാത്രമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ഒരു കഥാപാത്രമായി ടോവിനോയും ഉണ്ട്. എന്നാൽ തനിക്ക് ലഭിച്ചത് ചെറിയ കഥാപാത്രമാണെങ്കിലും അതൊരു വലിയ ചിത്രമാണ്, ആ ഓഫർ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. 
 
നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോൾ അഭിനേതാവ് എന്ന രീതിയിൽ നമ്മൾ വളരുകയാണെന്നും ടൊവിനോ പറയുന്നു. ഇന്ദ്രജിത്തും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article