മലയാളത്തിലെ ഏറ്റവും സ്റ്റാർ വാല്യു ഉള്ള നായകന്മാർ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ്. താരങ്ങളുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കാറുണ്ട്. ഒക്ടോബര്‍ പതിനാറിന് പൃഥ്വിരാജ് തന്റെ 36-ആം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്.
പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ സെറ്റിലായിരുന്നു പിറന്നാൾ ആഘോഷം. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ഒരു റെക്കോര്‍ഡ് പൃഥ്വി തകര്‍ത്തിരിക്കകുയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്.
ഇക്കാര്യത്തിൽ രണ്ടാം സ്ഥാനമാണ് പൃഥ്വിയ്ക്ക്. തൊട്ട് പിറകിൽ മോഹൻലാലാണുള്ളത്. മേയ് 21 നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ ജന്മദിനത്തില്‍ HappyBirthdayLaletta എന്ന ഹാഷ് ടാഗിലായിരുന്നു ഏറ്റവും കൂടുതല്‍ ആശംസകളെത്തിയത്. 24,100 ട്വീറ്റുകളായിരുന്നു ഹാഷ് ടാഗില്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം മമ്മൂട്ടിക്കാണ്. മമ്മൂട്ടിയെ തകർക്കാൻ പൃഥ്വിക്ക് കഴിഞ്ഞില്ല. HappyBirthdayMammukka എന്ന ഹാഷ് ടാഗിലായിരുന്നു കൂടുതല്‍ പേരും ആശംസകള്‍ അറിയിച്ചത്. 40,000 മുകളില്‍ ട്വീറ്റുകളാണ് പിറന്നാള്‍ ദിനത്തില്‍ മാത്രം ട്വിറ്ററില്‍ ഉണ്ടായിരുന്നത്. ഒരു മലയാള സിനിമാ താരത്തിന്റെ ജന്മദിനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡായിരുന്നു മമ്മൂട്ടി സ്വന്തമാക്കിയത്.
ജൂലൈ 28 ന് പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാനാണ് നാലാം സ്ഥാനത്തുള്ളത്. 9600 ട്വീറ്റുകളായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്. മുന്‍പും ഇതേ റെക്കോര്‍ഡ് മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HBDMammukka എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകള്‍ എത്തിയത്. ഇത് 13600 ട്വീറ്റുകളിലുണ്ടായിരുന്നു. അന്ന് ഒന്നാം സ്ഥാനം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HappyBirthdayMohanlal എന്ന ടാഗില്‍ 12900 ട്വീറ്റുകളുമായി തൊട്ട് പിന്നില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.