‘എന്റെ പ്രിയ നടൻ മോഹൻലാൽ ആണ്, പക്ഷേ ഞാൻ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്’- ടിനി ടോം പറയുന്നു

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (15:21 IST)
മലയാളത്തിന്റെ അഭിനയ കുലപതികളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരേയും ഇഷ്ടമില്ലാത്ത താരങ്ങൾ മലയാളത്തിൽ ഉണ്ടാകില്ല. മമ്മൂട്ടിയുടെ ഡ്യുപ്പയാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത്. ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ മുതൽ ‘ഡ്രാമ’ വരെ നിരവധി ചിത്രങ്ങളിൽ ടിനി ടോം അഭിനയിച്ചിട്ടുണ്ട്. 
 
‘മമ്മൂട്ടിയും മോഹൻലാലും രണ്ടു പുസ്തകങ്ങളാണ്. എന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെങ്കിലും സിനിമ കഴിഞ്ഞാൽ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാൻ പഠിച്ചത്” – ടിനി ടോം പറയുന്നു.
 
പുറമെ പരുക്കനും ഗൗരവക്കാരനുമാണെന്ന് തോന്നലുണ്ടാക്കുമെങ്കിലും അടുത്തറിയുന്നവരെയെല്ലാം സ്നേഹം കൊണ്ടും കരുതൽ കൊണ്ടും വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സിനിമയിലുള്ള എല്ലാവർക്കും അറിയാവുന്നതാണ്. 
 
അപ്രതീക്ഷിതമായി മമ്മൂട്ടിയിൽ നിന്നും ലഭിച്ച ഒരു സ്നേഹ സമ്മാനത്തെ കുറിച്ച് മുൻപൊരിക്കൽ ടിനി ടോം തന്നെ സംസാരിച്ചിരുന്നു. മമ്മൂക്ക നൽകിയ ഷർട്ടും കണ്ണടയും ഇപ്പോഴും സൂക്ഷിച്ച് വെച്ചിരിക്കുകയാണ് ടിനി ടോം.  

അനുബന്ധ വാര്‍ത്തകള്‍

Next Article