ഒളിഞ്ഞിരിപ്പുണ്ട് താരങ്ങള്‍! ടോവിനോയും ഭാവനയും മാത്രമല്ല ആ കൂട്ടത്തില്‍,'നടികര്‍' റിലീസ് മെയ് 3 ന് തന്നെ

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (13:10 IST)
ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നടികര്‍' ഒരുങ്ങുകയാണ്. ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) സംവിധാനം ചെയ്ത ഈ ചിത്രം, മെയ് 3 ന് റിലീസ് ചെയ്യും.
 
പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun⚡️Pattan (@arjun_pattan)

മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article