കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷം. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് നടി. നിരവധി പേരാണ് സാനിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ജന്മദിന ദിവസത്തെ സാനിയയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും കമന്റുകള്‍ വന്നിട്ടുണ്ട്.വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടിവന്ന ആളാണ് സാനിയ. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുത്ത വസ്ത്രം ഇത്തരം ആളുകള്‍ക്കുള്ള മറുപടി കൂടി ആണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.