'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന വാക്ക് ഇന്‍സള്‍ട്ടായി തോന്നുന്നു: മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്
ശനി, 3 ഓഗസ്റ്റ് 2024 (09:03 IST)
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്കുതന്നെ തനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയാണ് തോന്നുന്നതെന്ന് മഞ്ജു വാര്യര്‍. കാരണം പലരും ആ വാക്ക് ഓഫര്‍ യൂസ് ചെയ്ത അവരുടെ ഡെഫിനിഷന്‍സ് കൊടുക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
അതിനെ സംബന്ധിച്ച് ആവശ്യമില്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്ക് കടക്കണ്ട. തനിക്ക് ആളുകളുടെ സ്‌നേഹം മതിയെന്നും അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ടെന്നും നടി പറയുന്നു.
 
 
ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും. എന്നെ സംബന്ധിച്ച് നായിക, നായകന്‍ എന്ന ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നതൊക്കെ ഔട്ട് ഡേറ്റാണ്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കണ്ടെന്റ്റിനും ആണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്‍ഡര്‍ ആണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെ അഭിരുചിയും ചിന്തയും ഒക്കെ വളരുകയാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article