സൂപ്പർതാരത്തിന്റെ വിഗ് പറന്നുപോയി! കണ്ടുനിന്നയാൾ ചിരിച്ചു, ദേഷ്യം പ്രകടിപ്പിച്ച് തെലുങ്ക് നടൻ, വെളിപ്പെടുത്തലുമായി സംവിധായകൻ കെ.എസ് രവികുമാർ

കെ ആര്‍ അനൂപ്
വ്യാഴം, 7 മാര്‍ച്ച് 2024 (11:49 IST)
Nandamuri Balakrishna
തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് നന്ദമൂരി ബാലകൃഷ്ണ. പ്രായം എത്രയായാലും ഇപ്പോഴും റൊമാൻറിക് ഹീറോയായി അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. എന്നാൽ ബാലയ്യയുടെ സിനിമകൾ ബോക്‌സ് ഓഫീസിൽ വീഴില്ല. വലിയ വിജയങ്ങൾ സമ്മാനിക്കാനുള്ള നടന്റെ സിനിമയിൽ ഒന്നിലധികം നായികമാർ ഉണ്ടാകും. തെലുങ്ക് ദേശം പാർട്ടിയുടെ എംഎൽഎ കൂടിയാണ് സിനിമ നടൻ.
 
ബാലയ്യ എന്ന നടൻറെ സ്വഭാവത്തെക്കുറിച്ച് തമിഴ് സംവിധായകൻ കെ.എസ് രവികുമാർ നടത്തിയ വെളിപ്പെടുത്തലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ദേഷ്യം വന്നാൽ ആരെയും കേറി അടിക്കുന്ന സ്വഭാവം നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഉണ്ടെന്നാണ് രവികുമാർ പറയുന്നത്. തൻറെ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിയുടെ നടന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു.
 
രവികുമാറിന്റെ സംവിധാന സഹായിയായ ശരവണൻ എന്ന ആൾ ബാലയ്യക്ക് നേരെ ഫാൻ തിരിച്ചുവച്ചു. കാട്ടിൽ അദ്ദേഹത്തിൻറെ വിഗ് അഴിഞ്ഞു പോയി. ഇതോടെ രവികുമാറിന്റെ സംവിധാന സഹായി ശരവണൻ ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ മറ്റേ ഗ്യാങ്ങല്ലേ നിന്നെ ആരാണ് ഇവിടെ കേറ്റിയത് എന്നൊക്കെ ചോദിച്ചു ചൂടാകാൻ തുടങ്ങി. ശരവണനെ തല്ലും എന്ന ഘട്ടത്തിൽ എത്തുകയും ചെയ്തു.
 
ഇതോടെ രവികുമാർ ഇടപെട്ടു. ബാലയ്യയെ സമാധാനിപ്പിക്കാൻ ആയി തന്റെ അസിസ്റ്റൻറ് വഴക്ക് പറഞ്ഞെന്നും കെ എസ് രവികുമാർ പറഞ്ഞു. എന്തായാലും സംവിധായകൻറെ വെളിപ്പെടുത്തലുകൾ തെലുങ്ക് സിനിമ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയും ചെയ്തു.ജയ് സിംഹ, റൂളർ തുടങ്ങിയ സിനിമകൾ കെഎസ് രവികുമാറിനൊപ്പം ബാലകൃഷ്ണ ചെയ്തിട്ടുണ്ട്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article