'ഗരുഡന്‍' സുരേഷ് ഗോപിയുടെ മറ്റൊരു ഗംഭീര സിനിമ തന്നെ ആകുമെന്ന സൂചന നല്‍കിക്കൊണ്ട് ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു.സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ബിജുമേനോനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. കൊച്ചിയിലും ഹൈദരാബാദുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ കാഴ്ചകളാണ് പുറത്തു വന്നിരിക്കുന്നത്.
ക്രൈം ത്രില്ലര്‍ നവാഗതനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്.മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു.