'ദി കിംഗ്'ന് 27 വയസ്സ്, വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ?

കെ ആര്‍ അനൂപ്

വെള്ളി, 11 നവം‌ബര്‍ 2022 (14:41 IST)
വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ? എന്നാണ് ആരാധകരും ആരാധകര്‍ ചോദിക്കുന്നത്. ദി കിംഗ് റിലീസായി 27 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്നേദിവസം മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഷാജി കൈലാസ്. കേക്ക് മുറിച്ചാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്. 1995 നവംബര്‍ 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി വേഷത്തില്‍ എത്തിയിരുന്നു.രഞ്ജിപണിക്കര്‍ ആയിരുന്നു രചന നിര്‍വഹിച്ചത്.
 
എലോണ്‍ റിലീസിനായി കാത്തിരിക്കുകയാണ് ഷാജി കൈലാസ്.നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലും അസിസ്റ്റന്റ് ഡയറക്ടറായി ഷാജി കൈലാസിന്റെ മൂത്തമകന്‍ ജഗന്‍ പ്രവര്‍ത്തിച്ചിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍