'സിബിഐ 5 വിജയമായോ ? മമ്മൂട്ടി ചിത്രം നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാക്കിയില്ല !

കെ ആര്‍ അനൂപ്

വെള്ളി, 11 നവം‌ബര്‍ 2022 (11:08 IST)
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' 2022 മെയ് 1 ന് തിയേറ്ററുകളില്‍ എത്തി. ചിത്രം വിജയമായോ അതോ പരാജയപ്പെട്ടോ എന്നറിയാന്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുന്നുണ്ട്.
 
റിലീസ് ചെയ്ത ആദ്യ ദിനങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായി. CBI 5: ദി ബ്രെയിന്‍, വിദേശത്തും ഇന്ത്യയിലുമായി ?37 കോടി ഗ്രോസ് കളക്ഷന്‍ നേടി.
 
 2021 നവംബര്‍ 29-ന് എറണാകുളത്ത് ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2021 ഡിസംബര്‍ 11 ന് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍