ആ സൂപ്പർതാരം രാത്രി 12 മണിക്ക് എന്റെ കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോകുമോ എന്ന് ഞാൻ ഭയന്നു: മല്ലിക ഷെരാവത്ത്

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (09:50 IST)
Mallika Sherawat
തന്റെ ബോള്‍ഡ് ഓണ്‍-സ്‌ക്രീന്‍ ഇമേജ് കാരണം ബോളിവുഡില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നടി മല്ലിക ഷെരാവത്ത് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. സിനിമകളില്‍ താന്‍ അവതരിപ്പിച്ച ബോള്‍ഡ് ആയ വേഷങ്ങള്‍ കാരണം പല മുന്‍നിര അഭിനേതാക്കളും തന്നോട് രാത്രിയില്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോളിതാ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ദുബായ് ലൊക്കേഷനില്‍ നേരിട്ട അനുഭവത്തേക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് മല്ലിക.  
 
'ഞാന്‍ നടന്നൊരു സംഭവം പറയാം... ദുബായില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നു. അതൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. അതിലെ കോമഡി കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. അതിലെ ഹീറോ രാത്രി 12 മണിക്ക് എന്റെ മുറിയുടെ കതകില്‍ നിര്‍ത്താതെ മുട്ടുമായിരുന്നു. വാതിലില്‍ അതിശക്തമായിട്ടായിരുന്നു മുട്ടിയിരുന്നത്. വാതില്‍ പൊളിയുമോയെന്ന് വരെ ഞാന്‍ ഭയന്നിരുന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തിന് ഞാന്‍ വഴങ്ങിയില്ല അതിന് ശേഷം അയാളുടെ സിനിമകളിൽ നിന്നും പുറത്താക്കി', നടി പറഞ്ഞു.
 
അതേസമയം, ചെയ്യുന്ന വേഷങ്ങള്‍ കാരണം, താനടക്കമുള്ളവര്‍ ഓഫ് സ്‌ക്രീനിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നതെന്നാണ് മല്ലിക പറയുന്നത്. താല്‍പര്യമുണ്ടെന്ന് പറയുന്നവരോട് തന്റെ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരമല്ല താനെന്ന് തുറന്നടിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article