സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പൃഥ്വി പറഞ്ഞു; മല്ലിക സുകുമാരൻ

നിഹാരിക കെ എസ്

വെള്ളി, 4 ഒക്‌ടോബര്‍ 2024 (11:24 IST)
Mallika Sukumaran
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയുടെ സീറ്റിലും ലൈംഗീകാതിക്രമം നടന്നിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 'ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. 
 
ബ്രോ ഡാഡിയുടെ സെറ്റിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നും പീഡനവിവരം അറിഞ്ഞപ്പോൾ തന്നെ സെറ്റിൽനിന്ന് മൻസൂറിനെ പൃഥ്വിരാജ് പറഞ്ഞു വിട്ടു എന്നും മല്ലിക സുകുമാരൻ പറഞ്ഞു. വിഷയം പൃഥ്വിരാജ് അറിയുന്നത് എമ്പുരാന്റെ സെറ്റിൽ വെച്ചാണ്. ഇങ്ങനെ ഒരു സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു. എന്നിട്ട് എന്റെ കൂടെ വർക്ക് ചെയ്താൽ മതി എന്നായിരുന്നു പൃഥ്വിയുടെ നിലപാട് എന്നാണ് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നത്.
 
'പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ച വലിയ ഒരു വിഭാഗമുണ്ട് അമ്മയിൽ. അവർക്കൊക്കെ എതിരെ ഇപ്പോൾ ജനം മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇതാണ് ബൂമറാങ് പോലെ തിരിച്ചുവരുമെന്ന് പറയുന്നത്. 20 വയസ്സുള്ള ഒരു ചെറുക്കനെ എല്ലാരും കൂടെ ബുദ്ധിമുട്ടിച്ചതാണ്. ഞാനാണ് ആ വേദന അനുഭവിച്ചത്', മല്ലിക സുകുമാരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍