പീഡിപ്പിച്ചയാളെ വെറുതേ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല: തനുശ്രീ ദത്ത

Webdunia
ബുധന്‍, 9 ജനുവരി 2019 (14:57 IST)
മീ ടൂ വിവാദം ബോളിവുഡിൽ അലയടിച്ചത് ചെറിയരീതിയിലൊന്നുമല്ല. തനുശ്രീദത്തയുടെ ആരോപണത്തിലൂടെയാണ് മീടൂ ക്യാമ്പെയ്‌ൻ തുടക്കം എന്നുതന്നെ പറയാം. തനുശ്രീദത്ത നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ സിനിമാലോകത്തെ ഒട്ടുമിക്ക ആളുകളും ഒന്ന് പതറി.
 
മാസങ്ങൾക്കു ശേഷം വീണ്ടും ആ മീടൂ സംഭവത്തിൽ പ്രതികരിക്കുകയാണ് തനുശ്രീ ദത്ത. ഇന്ന് ഇതൊരു തീവ്രമായ പ്രശ്‌നമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നെന്നും ഇതിനായി വിദേശങ്ങളില്‍ രൂപംകൊണ്ട മീടു പരിപാടിക്ക് നന്ദി പറയേണ്ടതുണ്ടെന്നും തനുശ്രീ പറയുന്നു.
 
'ഞാന്‍ സിനിമാരംഗത്ത് വന്നപ്പോള്‍ ധൈര്യമുള്ള ഗ്ലാമര്‍ നടി എന്ന വിശേഷണം ഉണ്ടായി. പ്രസ്തുത സംഭവം നടക്കുന്നത് വരെ എന്നെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ ഞാന്‍ ഒരുപാട് വൈകിപ്പോയിരുന്നു.സിനിമാരംഗത്തെ എന്റെ സഹനടീനടന്മാര്‍ തന്നെ എന്നെ ഇകഴ്ത്തിയാണ് സംസാരിച്ചിരുന്നത്. എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നുക'- തനുശ്രീ പറഞ്ഞു.
 
'ഞാന്‍ സെക്‌സി ആണെന്നും ആഭാസമായ രീതിയില്‍ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്നത് ശരിയാണ്. പക്ഷേ നടന്ന സംഭവത്തെ വെറുതെ വിട്ടുകളയാന്‍ ഒരുക്കമല്ല. ഇതിനെതിരായി അവസാനംവരെ ഞാന്‍ പോരാടും'- തനുശ്രീ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article